Get Back Issues:
ഇടുക്കി കട്ടപ്പനയില്‍ മറിഞ്ഞ ലോറിക്കടിയില്‍നിന്ന് ബൈക്ക് യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Friday|25-May-2018

ഇടുക്കി കട്ടപ്പന ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മറിഞ്ഞ സിമന്റ് ലോറിക്കടിയില്‍പ്പെടാതെ യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ നത്തുകല്ലിലാണ് സംഭവം. ബ്രേക്ക് നഷ്ടപ്പെട്ട ലോറി തിട്ടയില്‍ കയറി മറിയുകയായിരുന്നു. അതിനിടെ ലോറിക്കടിയില്‍പ്പെട്ട ബൈക്ക് യാത്രികര്‍ ചാടി രക്ഷപ്പെട്ടു. ഇതിനിടയില്‍ ഇവര്‍ക്ക് നിസ്സാര പരിക്കേറ്റു.

ബൈക്ക് യാത്രികരായിരുന്ന ചെമ്ബകപ്പാറ നരിപ്പാറയില്‍ ബിജോയുടെ ഭാര്യ ജോസ്മി, മകന്‍ അമല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബിജോ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ലോറിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ ചേര്‍ത്തല കിഴക്കേ അയ്യങ്കോല്‍ ശിവപ്രസാദി(23)നെ കാബിന്‍ വെട്ടിപ്പൊളിച്ചാണ് രക്ഷിച്ചത്.