By
ABK Editor On Sunday|8-Mar-2020 ഇറ്റലിയില്‍നിന്ന് കൊച്ചിയിലെത്തിയ കുട്ടിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് വയസ് പ്രായമുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യനില തൃപ്തികരമാണ്. മാതാപിതാക്കളുടെ സ്രവം പരിശോധനക്കയച്ചു. ഏഴാം തിയതി രാവിലെ ദുബായില്‍ നിന്നുള്ള ഇകെ-503 വിമാനത്തിലാണ് ഇവര്‍ കൊച്ചിയിലെത്തിയത്. വിമാനത്താവളത്തില്‍ വെച്ച് നടത്തിയ പരിശോധനയില്‍ തന്നെ കുഞ്ഞിന് രോഗലക്ഷണങ്ങള്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കുടുംബത്തെ മുഴുവന്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ശരീര സ്രവങ്ങളുടെ പരിശോധനയിലാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്.