Get Back Issues:
വന്ദേ ഭാരത് മിഷനും കൊറോണ ടൂറിസവും അനുഭക്കുറിപ്പ്‌.
By admin On Saturday|27-Jun-2020
കാനഡയിൽ നിന്നും യാത്ര പുറപ്പെട്ട്‌ ഡൽഹി വഴി കേരളത്തിൽ എത്തിയ രാജേഷ് വാസു എന്ന വ്യക്തിയുടെ അനുഭക്കുറിപ്പ്‌.....!!

കാനഡയില്‍ നിന്നും നാട്ടില്‍ വരാനായി ‌‌‌ടിക്കറ്റെടുത്തത് 2020 മേയ് 4 ന് ആയിരുന്നു. ഒരാള്‍ക്ക് 42000 രൂപ വീതം വരുന്ന മൂന്നു ടിക്കറ്റ് , എയര്‍ ഇന്ത്യയില്‍ നിന്നും.അപ്പോഴാണ് കാര്യങ്ങള്‍ മാററി മറിച്ച് കൊറോണയുടെ വരവ്.എയര്‍പോര്‍ട്ടുകള്‍ അടച്ചു.
.
.
കേന്ദ്ര സര്‍ക്കാരിന്റെ വന്ദേ ഭാരത് മിഷനില്‍ രജിസ്റ്റര്‍ ചെയ്തത് പിന്നീടാണ്. നോര്‍ക്ക, എംബസി രജിസ്റ്റ്രേഷനുകളുടെ തുടര്‍ച്ച.കോണ്‍സുലേറ്റില്‍ നിന്നും അയച്ചു തന്ന ഇരുപതോളം ഫോമുകള്‍, സമ്മത പത്രങ്ങള്‍. പൂരിപ്പിച്ച് കൈ കഴച്ചു.
.
.
ഒടുവില്‍, ടിക്കറ്റിനായി തുക അടക്കുവാന്‍ ആവശ്യപ്പെട്ടു. ഒരാള്‍ക്ക് 138000 രൂപ വീതം (2450 ഡോളര്‍) നാലു ലക്ഷത്തി പതിനാലായിരം രൂപ!! സാധാരണ ടിക്കറ്റ് ചാര്‍ജിന്റെ മൂന്നു മടങ്ങ് തുക.
കാനഡയാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. സാധാരണ ജോലികള്‍ (ജനറല്‍ ജോബ് )ചെയ്യുന്ന  ഒരാള്‍ക്ക് ചെലവുകള്‍ കഴിഞ്ഞ് ഇത്രയും തുക സമ്പാദിക്കണമെങ്കില്‍ എട്ട് മാസമെങ്കിലും ജോലി ചെയ്യണം. വന്ദേ ഭാരത് മിഷന്‍! ഞാനൊരു നെടുവീര്‍പ്പിട്ടു. സൌജന്യമായി നാട്ടില്‍ പോയ പാക്കിസ്ഥാനിയോടും ഫിലിപ്പൈനിയോടുമെല്ലാം എനിക്ക് കടുത്ത അസൂയ തോന്നി. സാധാരണക്കാരന്റെ ചോര കുടിച്ചല്ലായിരിക്കാം ആ സര്‍ക്കാരുകള്‍ ജീവിക്കുന്നത്.
.
.
 ജൂണ്‍ പത്തിന് ടൊറന്റോയില്‍ നിന്നും എയര്‍ ഇന്ത്യയുടെ AI 188 വിമാനത്തില്‍ കയറിയപ്പോള്‍ ശരിക്കും ഞെട്ടി.സാമൂഹിക അകലം പാലിക്കാതെ എല്ലാ സീറ്റിലും ടിക്കറ്റുകള്‍ നല്കിയിരിക്കുന്നു.ഭാര്യ ചോദിച്ചു: പിന്നെ എന്തിനാണിവര്‍ ഈ മൂന്നിരട്ടി കാശ് നമ്മളോട് വാങ്ങിയത്? നമുക്ക് രോഗം പിടിക്കില്ലേ?
എനിക്ക് ഒരു നിശ്ചയവും ഇല്ലായിരുന്നു.