Get Back Issues:

Recent Issues :
ആറ്‌ ജില്ലകളില്‍ നിരോധനാജ്ഞ: അഞ്ചിലധികം പേര്‍ കൂട്ടംകൂടരുത്
By ABK Editor On Tuesday|24-Mar-2020
മലപ്പുറം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പൂര്‍ണ്ണമായും അടച്ച സംസ്ഥാനത്തെ ആറ്‌ ജില്ലകളില്‍ കടുത്ത നിയന്ത്രണം. കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, എന്നീ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പത്തനംതിട്ട ജില്ലയില്‍ ഉടന്‍ 144 പ്രഖ്യാപിച്ച് ഉത്തരവിറക്കുമെന്ന് കളക്ടര്‍ അറിയിച്ചു.
                                                                                                                                         
കാസര്‍കോടും കോഴിക്കോടും ഞായറാഴ്ച തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മറ്റു ജില്ലകളില്‍ തിങ്കളാഴ്ച രാത്രിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എറണാകുളത്ത് കളക്ടറുടെ പ്രഖ്യാപനം വന്നപ്പോള്‍ പുലര്‍ച്ചെ ഒരു മണിയായി. ഈ മാസം 31 ന് അര്‍ദ്ധരാത്രി വരെ നിരോധനാജ്ഞ ഉത്തരവിന് പ്രാബല്യമുണ്ടാകും.