കൊച്ചിൻ പോർട്ട് അതോറിറ്റിയിലെ മറൈൻ ഡിപ്പാർട്മെന്റിൽ വിവിധ തസ്തികകളിൽ കരാർ നിയമനം. ആകെ 25 ഒഴിവുകളാണ് ഉള്ളത്. അപേക്ഷിക്കാനുള്ള അവസാന തീയതി ജുലൈ 15 ആണ്.ഒാൺലൈനായി അപേക്ഷിക്കാം.
തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം:
സീമാൻ ഗ്രേഡ് 2
*ആകെ 3 ഒഴിവുകളാണ് ഉളളത് ,പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത, സ്രാങ്ക് സർട്ടിഫിക്കറ്റ് ഒാഫ് കോംപീറ്റൻസി/ സെക്കൻഡ് ക്ലാസ് മാസ്റ്റേഴ്സ്/ ഫസ്റ്റ് ക്ലാസ് മാസ്റ്റേഴ്സ്, ബേസിക് എസ്ടിസിഡബ്ല്യു കോഴ്സ്, നാവിഗേഷനൽ വാച്ച് കീപ്പിങ് സർട്ടിഫിക്കറ്റ്, 2 വർഷ പരിചയം; 60; 35,000.
ജൂനിയർ സൂപ്പർവൈസർ-മറൈൻ ക്രെയ്ൻസ്: 4 ഒഴിവുകളാണ് ഉള്ളത്,ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ; 60; 35,000.
സീമാൻ ഗ്രേഡ് III: ഒരു ഒഴിവാണ് ഉള്ളത്,പത്താം ക്ലാസ് ജയം, സ്രാങ്ക് സർട്ടിഫിക്കറ്റ് ഒാഫ് കോംപീറ്റൻസി, ബേസിക് എസ്ടിസിഡബ്ല്യു കോഴ്സ്, 2 വർഷ പരിചയം; 60; 30,000.
വിഞ്ച് ഒാപ്പറേറ്റർ: നാല് ഒഴിവുകൾ ഉണ്ട്.പത്താം ക്ലാസ് ജയം, ബേസിക് എസ്ടിസിഡബ്ല്യു കോഴ്സ്, സ്രാങ്ക് സർട്ടിഫിക്കറ്റ് ഒാഫ് കോംപീറ്റൻസി, 2 വർഷ പരിചയം; 60; 30,000.
എൻജിൻ ഫിറ്റർ:രണ്ട് ഒഴിവുകൾ ഉണ്ട്.പത്താം ക്ലാസ് ജയം, എൻജിൻ റൂം വാച്ച് കീപ്പിങ് സർട്ടിഫിക്കറ്റ്; 60; 30,000.
ജിപി ക്രൂ: 9 ഒഴിവുകൾ ഉണ്ട്.പത്താം ക്ലാസ് ജയം, സ്വിമ്മിങ് ടെസ്റ്റ് ജയം, ബേസിക് എസ്ടിസിഡബ്ല്യു സർട്ടിഫിക്കറ്റ്, 2 വർഷ പരിചയം; 60; 29,000.
കുക്ക്: ഒരു ഒഴിവ്.പത്താം ക്ലാസ് ജയം, ബേസിക് എസ്ടിസിഡബ്ല്യു കോഴ്സ് സർട്ടിഫിക്കറ്റ്, ഒരു വർഷ പരിചയം; 60; 27,500.
ഡെക് ഹാൻഡ്: പത്താം ക്ലാസ് ജയം, ബേസിക് എസ്ടിസിഡബ്ല്യു കോഴ്സ് സർട്ടിഫിക്കറ്റ്; 60; 27,500.
കൂടുതൽ വിവരങ്ങൾക്ക് https://cochinport.gov.in/Careers/ZW4~ZIp34I8-