തിരുവനന്തപുരം: കേരളത്തിലെ കപ്പൽ നിർമ്മാണ മേഖലയിൽ വൻ നിക്ഷേപത്തിന് ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ട്. 100 കോടി ഡോളർ ( ഏകദേശം പതിനായിരം കോടിയോളം...നിക്ഷേപിക്കാനുള്ള പദ്ധതിക്ക് ടാറ്റ ഗ്രൂപ്പ് അനുമതി തേടിയതായി മുഖ്യമന്ത്രി വി.ഡി. സതീശൻ ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.പദ്ധതിക്ക് ആവശ്യമായ സ്ഥലം സർക്കാർ വിട്ടുനൽകുമെന്നും അദ്ദേഹം അറിയിച്ചു.ചർച്ചകൾ പുരോഗമിക്കുകയാണ്. ഒരു മാസത്തിനുള്ളിൽ കരാർ ഒപ്പിടു. മൂന്ന് മാസത്തിന് ശേഷം ഈ മേഖലയിൽ ഉൽപ്പാദനം ആരംഭിക്കാനാകുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
വിഴിഞ്ഞം, കൊച്ചി എന്നീ സുപ്രധാന തുറമുഖങ്ങൾക്ക് സമീപം കപ്പൽ നിർമ്മാണം, അറ്റകുറ്റപ്പണി (Repair services) എന്നിവയുൾപ്പെടെയുള്ള സമുദ്ര മൂല്യ ശൃംഖല
(Maritime value chain) വിപുലീകരിക്കുക എന്നതാണ് കേരളം ലക്ഷ്യമിടുന്നത്. വിഴിഞ്ഞം ആഴക്കടൽ തുറമുഖവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പും എംഎസ്സി മെഡിറ്ററേനിയൻ...
ഷിപ്പിംഗ് കമ്പനിയും തമ്മിലുള്ള 1.4 ബില്യൺ ഡോളറിന്റെ കരാറും നിലവിൽ സർക്കാരിന്റെ പരിഗണനയിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഓട്ടോമൊബൈല്‍, സ്റ്റീല്‍, ഹോട്ടല്‍ വ്യവസായം തുടങ്ങി വിവിധ രംഗങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ടാറ്റ ഗ്രൂപ്പിന് കപ്പല്‍ നിര്‍മ്മാണ രംഗത്തേയ്ക്ക് പ്രവേശിക്കാനും അതിയായ താത്പര്യം ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ടാറ്റ ഗ്രൂപ്പ് ഇതുവരെ തയ്യാറായിട്ടില്ല. ഇന്ത്യ തങ്ങളുടെ കപ്പല്‍ നിര്‍മ്മാണ ശേഷി വേഗത്തില്‍ വര്‍ദ്ധിപ്പിക്കാനും ആഗോള സമുദ്ര വ്യാപാരത്തില്‍ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്താനും ശ്രമിക്കുന്ന സമയത്താണ് ടാറ്റ ഗ്രൂപ്പ് കപ്പല്‍ നിര്‍മ്മാണ രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്. എന്നാല്‍ എന്ന് ടാറ്റ ഗ്രൂപ്പ് കപ്പല്‍ നിര്‍മ്മാണം തുടങ്ങും എന്നതടക്കം കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശനും തയ്യാറായിട്ടില്ല.
ജൂൺ 19-ലെ ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച ‘മിഷൻ സമുദ്ര’ പദ്ധതിയിലൂടെ കേരളത്തെ ഒരു മികച്ച ‘പോർട്ട് സിറ്റി’ (തുറമുഖ നഗരം) ആയി വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. റോഡ്, കടൽ, റെയിൽ, ആഭ്യന്തര ജലപാത ശൃംഖലകളെ ഉൽപ്പാദന മേഖലകളുമായും ഗ്രീൻഫീൽഡ് നഗരങ്ങളുമായും തടസമില്ലാതെ ബന്ധിപ്പിക്കുന്നതാണ് ഈ പദ്ധതി. കേരളത്തിന്റെ ധാതുസമ്പത്തിന്റെ മൂല്യവർധനവിനൊപ്പം, മിഷൻ സമുദ്രയ്ക്ക് കീഴിൽ കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കാൻ കേരളം ലക്ഷ്യമിടുന്ന മറ്റൊരു തുറമുഖാധിഷ്ഠിത വ്യവസായമാണ് കപ്പൽ നിർമ്മാണം.