Get Back Issues:

പത്തനംതിട്ടയില്‍ ഫലം വന്ന 10 പേര്‍ക്കും കൊറോണയില്ല

പത്തനംതിട്ട: ജില്ലയിൽ നിരീക്ഷണത്തിലുളള 10 പേര്‍ക്ക് കൊറോണയില്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്. ഇവരില്‍ ആറുവയസുള്ള കുട്ടിയും രണ്ടുവയസുള്ള രണ്ട് കുട്ടികളും ഇവരുടെ രക്ഷിതാക്കളുമുണ്ട്. ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് അധികൃതരുടെ കണ്ണുവെട്ടിച്ച് ഓടിപ്പോയ ആള്‍ക്കും കൊറോണയില്ല.

ജില്ലയിൽ മൂന്നുപേരെ കൂടി ഐസലേഷനില്‍ പ്രവേശിപ്പിച്ചു‍. ഇവരുടെ സ്രവസാംപിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയയ്ക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസർ പറഞ്ഞു. നിരീക്ഷണത്തിലുളളവരുടെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും.

ശബരിമലയിലേക്ക് ആരെങ്കിലും എത്തിയാല്‍ വൈദ്യപരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ രണ്ടുപേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തില്‍ കനത്ത ജാഗ്രത തുടരുന്നു.