Get Back Issues:
നിപയെയും കൊറോണയെയും നേരിട്ട കേരളത്തിന്‍റെ നേട്ടങ്ങള്‍ പരാമര്‍ശിച്ച് ബിബിസി
By ABK Editor On Thursday|5-Mar-2020
വൈറസ് രോഗങ്ങളെ പ്രതിരോധിക്കുന്നതില്‍ കേരളത്തിന്‍റെ നേട്ടങ്ങളെ അഭിനന്ദിച്ച് പ്രശസ്ത വൈറോളജിസ്റ്റ് ഡോ.ഷാഹിദ് ജമീൽ. നിപ, കൊറോണ വൈറസുകളെ നേരിട്ട കേരളത്തിന്‍റെ നടപടികളാണു ബിബിസി ഇന്ത്യയുടെ ‘വര്‍ക്ക് ലൈഫ് ഇന്ത്യ’ എന്ന ചര്‍ച്ചയിൽ പരാമര്‍ശിച്ചത്. നിപയും സിക്കയും അടക്കമുള്ള വൈറസ് ബാധയെ ചെറുത്ത് തോൽപ്പിച്ച കേരളം മികച്ച മാതൃകയെന്ന വിലയിരുത്തലാണ ചർച്ചയിൽ ഉയർന്നത്. കേരളത്തില്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും അവര്‍ക്കു രോഗം ഭേദമായിരുന്നു. നിപ, സിക വൈറസുകള്‍ക്കെതിരെയും കേരളം കാര്യക്ഷമമായി പ്രവര്‍ത്തിച്ചതായി ചര്‍ച്ചയില്‍ അവതാരക ദേവിന ഗുപ്ത ചുണ്ടിക്കാട്ടി. ആരോഗ്യ മേഖലയില്‍ മുന്നിട്ട് നില്‍ക്കുന്ന സംസ്ഥാനമാണു കേരളം. ആരോഗ്യ മേഖലയിലെ  സൗകര്യങ്ങള്‍ വളരെ മികച്ചതാണ്. പ്രാഥമിക ആരോഗ്യ രംഗത്ത് കേരളത്തിന്റെ പ്രവര്‍ത്തനം മികച്ചതാണെന്നും ഡോക്ടര്‍ ഷാഹിദ് ജമീൽചൂണ്ടിക്കാട്ടി. ചൈനീസ് മധ്യമപ്രവര്‍ത്തക ക്യുയാന്‍ സുന്‍, സുബോധ് റായ്, ഡോ. ഷാഹിദ് ജമാല്‍ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.