Get Back Issues:
കൊച്ചിയില്‍ ഒരു സിനിമ ശാലയുണ്ടായിരുന്നു - പട്ടേല്‍ തിയേറ്റർ
By ABK Editor On Monday|9-Mar-2020
കൊച്ചിയില്‍ ഒരു സിനിമ ശാലയുണ്ടായിരുന്നു. ആ സിനിമ ശാലയക്ക്‌ വളരെ പ്രതേ്യ കതയുണ്ടായിരുന്നു അത്‌ ഓലകൊണ്ടോ ,മറ്റോ മറച്ച സിനിമ കൊട്ടക ആയിരുന്നില്ല അത്‌ അക്കാലത്ത്‌ ഡാമുകള്‍ ഉണ്ടാകാന്‍ ഉപയോഗിച്ച ചുണ്ണാമ്പും ,സുർക്കയും മിക്‌സ്‌ചെയ്യത കല്ല്‌കൊണ്ട്‌ ഉണ്ടാക്കിയ കൊട്ടാര സദ്യശ്യമായ വലിയൊരു മണിമാളിക ആയിരുന്നു. കേരളത്തില്‍ ആദ്യമായി ട്യൂബ്‌ ലൈറ്റ്‌ കത്തിക്കുന്നത്‌ ഈ തിയേറ്ററില്‍ ആണ്‌. വാഴപ്പിണ്ടി വിളക്ക്‌ എന്നാണ്‌ ഇതിനെ നാട്ട്‌കാർ വിളിച്ചിരുന്നത്‌ ഇത്‌ കാണാന്‍ അന്യനാടുകളില്‍ നിന്ന്‌ വരെ ആളുകള്‍ വരുമായിരുന്നു.

കേരളത്തിലെ തന്നെ മികച്ച കലാസ്യഷടിയായിരുന്നു ഈ കെട്ടിടത്തിന്റെ ശില്‍പ്പഭംഗി. ഇത്‌ കാണാന്‍ മാത്രം കേരളത്തിന്റെ പലഭാഗത്ത്‌ നിന്നും ആളുകള്‍ വന്നിരുന്നു. അത്‌ പണിയാന്‍ നേത്യത്ത്വം നല്‍കിയത്‌ കൊച്ചിയെ കൊച്ചിയാക്കിയ പ്രഗല്‍ഭ എന്‍ജിനിയർ ആയ റോബർട്ട്‌ ബ്രിസ്‌റ്റോ എന്ന എന്‍ജിനിയർ ആയിരുന്നു എന്നത്‌ തന്നെ ഒരു ചരിത്രത്തിന്റെ ഭാഗമാണ്‌.

ആ തിയേറ്ററിന്റെ പേരാണ്‌ പട്ടേല്‍ തിയേറ്റർ. ഈ തിയേറ്ററിന്റെ മുതലാളി ഇബ്രാഹിം പട്ടേല്‍ സേട്ട്‌ എന്ന കലാസനേഹി ആയിരുന്നു. പട്ടേല്‍ സേട്ടിന്‌ കണ്ണാത്താത്ത ദൂരത്ത്‌ തെങ്ങിന്‍ തോപ്പ്‌ ഉണ്ടായിരുന്നു പട്ടേല്‍ സേട്ടുവിന്റെ തെങ്ങിന്‍ തോപ്പ്‌ നിന്നിടത്താണ്‌ ഇന്നത്തെ നേവിയുടെ എയർപോർട്ടും ,വാത്തുരുത്തിമേഖലയും അതിനോട്‌ ചേർന്ന നേവിക്വാർട്ടഴ്‌്‌സും. പട്ടേലിന്റെ തെങ്ങിന്‍ തോപ്പിലേയക്ക്‌ പോകുന്ന പടിയാണ്‌ പില്‍ക്കാലത്ത്‌ തോപ്പുംപടി ആയത്‌.

തന്റെ തോപ്പ്‌ വിറ്റ്‌കിട്ടിയ പണംകൊണ്ടാണ്‌ പട്ടേല്‍ സേട്ട്‌ തിയേറ്റർ പണിതത്‌. അദ്ധേഹം ഒരു മതേതരവാദിയും കലാസനേഹിയും ആയിരുന്നു അദ്ധേഹം തന്നെ പലരോടും തന്റെ തിയേറ്ററിനെ കുറിച്ച്‌ പറഞ്ഞത്‌ എല്ലാ മതസതരും ഒന്നിച്ചിരുന്ന്‌ ആസ്വാദിക്കുന്ന ദേവാലയം ആണ്‌ സിനമശാല എന്നാണ്‌.

മദിരാശിയിലെ കാസിനോവിലെ സ്ഥിരം സന്ദർശകനായ പട്ടേല്‍ സേട്ട്‌ തന്റെ തിയേറ്ററിന്‌ അക്ക്‌ലത്തെ മദ്രാസ്‌ കാസിനോവിന്റെ മാത്യകയില്‍ ആണ്‌ നിർമ്മിച്ചത്‌. റോബർട്ട്‌ ബ്രിസറ്റോ ആ വെല്ല്‌വിളി ഏറ്റെടുത്തു ഈ വിശാലമായ അതിമനോഹര തിയേറ്ററില്‍ ഒരു തൂണ്‌പോലും ഇല്ല എ്‌ന്നത്‌ അക്കാലത്തെ എന്‍ജിനിയറിങ്ങ്‌ സാമർത്ഥ്യത്തിന്റെ നല്ലരു ഉദാഹരണം ആണ്‌.

തൂണുകള്‍ ഇല്ലാത്ത രണ്ട്‌ നിലകെട്ടിടം..!!!! ഇതിന്റെ ഉല്‍ഘാടനത്തിന്‌ പട്ടേല്‍ ഹെലികോപറ്ററില്‍ വന്നിറങ്ങിയെന്നും ആകശത്ത്‌ നിന്ന്‌ പൂക്കള്‍ വിതറിയെന്നും അന്നത്തെ കാഴചക്കാർ പറയുന്നു. ഫിലിം പെട്ടി വന്നിറങ്ങിയതും ഹെലികോപറ്ററില്‍ ആയിരുന്നു. പിന്നീട്‌ പ്രസിദ്ധമായ ഹിന്ദി ചലചിത്രങ്ങള്‍ കൊച്ചിയില്‍ (എറണാകുളത്ത്‌) വന്നത്‌ പട്ടേല്‍ തിയേറ്ററിലാണ്‌ ടെന്‍ കമാന്റ്‌മെന്റസ്‌ എന്ന വിശ്വവിഖ്വാതമായ ചിത്രം കണ്ടത്‌ ഈ തിയേറ്ററില്‍ നിന്നാണന്ന്‌ പല പഴയ ആളുകളും അഭിമാനത്തോടെ പറയുന്നത്‌ കേട്ടിട്ടുണ്ട്‌.

കേരളത്തില്‍ ആദ്യമായി മോണിങ്ങ്‌ ഷോ നടത്തിയതും പട്ടേല്‍ തിയേറ്ററില്‍ ആയിരുന്നു. കൊച്ചിയുടെ ഗയിറ്റ്‌ ഓഫ്‌ കൊച്ചി എന്നറിയപ്പെടുന്ന മേഖലയില്‍ ആണ്‌ പട്ടേല്‍ തിയേറ്റർ തലഉയർത്തി ്‌നല്‍ക്കുന്നത്‌. കേരളത്തിലെ ആദ്യകാലത്തെ എ ക്ലാസ്‌ തിയേറ്ററില്‍ ഒന്നാണ്‌. അന്നത്തെ പ്രധാന ഹിന്ദിസിനിമകള്‍ പട്ടേല്‍ തിയേറ്ററില്‍ ആണ്‌ റിലീസ്‌ ചെയ്യ്‌തിരുന്നത്‌ ഇത്‌ കാണാന്‍ അന്നത്തെ സിനിമപ്രേമികള്‍ മലബാറില്‍ നിന്ന്‌ പോലു ആളുകള്‍ കാണാന്‍ വന്നിരുന്നു.

പട്ടേല്‍ തിയേറ്ററിന്‌ മറ്റൊരു ചരിത്രം കൂടി പറയാഌണ്ട്‌ അത്‌ രണ്ട്‌ മഹാ ഗായകരുടെ സംഗമത്തിനെ കുറിച്ചാണ്‌. അതെ ലോകം ആദരിക്കുന്ന മുഹമ്മദ്‌ റാഫിയുടെയും കൊച്ചിയുടെ മഹാനായ ഗായകന്‍ മെഹുബൂബ്‌ ഭായുടെയും സംഗമം ആയിരുന്നു അത്‌. 1958 ല്‍ അനാഥസംരക്ഷണത്തിന്റെ ധനഖേരാർത്ഥം ആണ്‌ മുഹമ്മദ്‌ റാഫി കൊച്ചിയില്‍ വന്നത്‌ അന്ന്‌ ഏറ്റവും മനോഹരകെട്ടിടമായ പട്ടേല്‍ തിയേറ്ററില്‍ വെച്ചാണ്‌ റാഫിയുടെ പ്രോഗ്രാം നടന്നത്‌. നിറഞ്ഞ സദസ്‌ കൈയ്യടിയോടെ റാഫിയെ സ്വീകരിച്ചു റാഫി പാടി ""ഗംഗാ കീ മേവൂദ്‌''.... ജനം ആർത്തിരിമ്പി. അടുത്ത പാട്ട്‌പാടാന്‍ റാഫി മൈക്കിടത്തപ്പോള്‍ കൊച്ചയിലെ ജനം ആർത്ത്‌വിളിക്കാന്‍ തുടങ്ങി. മെഹബൂബ്‌ പാടണം.... മെഹബൂബ്‌ കാണികള്‍ക്കിടയില്‍
ഇരിക്കുന്നുണ്ടായിരുന്നു. ആളുകള്‍ വിളിച്ച്‌ പറഞ്ഞ്‌കൊണ്ടിരുന്നു മെഹബൂബ്‌ പാടണം.... സദസ്സിലെ ആവശ്യത്തിന്‌ വഴ്‌ങ്ങി റാഫി മെഹബൂബിനെ വേദിയിലേയക്ക്‌ ക്ഷണിച്ചു. ജനം കൈയ്യടിയോടെ പാട്ടിന്റെ തമ്പുരാനെ ആനയിച്ചു.

റാഫിയുടെ കടുത്ത ആരാധകനായ മെഹു്‌ബൂബ്‌ പാടി ""സുഹാനി രാത്‌'' നിശബദ്ധമായ സദസ്സ്‌ തന്റെതന്നെ പാട്ട്‌ ഭാവതാളലയങ്ങളോടെ അതിമനോഹരമായി പാടുന്ന ഭായ്‌ പാട്ട്‌തീരുമ്പോള്‍ സദ്‌സ്സ്‌ കൈയ്യടിക്കാന്‍ പോലും മറന്ന നിമിഷം... റാഫി കെട്ടിപിടിച്ച്‌ ആ വേദിയില്‍ നിന്ന്‌ പറഞ്ഞത്‌ മെഹബൂബ്‌ നിങ്ങള്‍ ഇവിടെ നില്‍ക്കേണ്ട ആളല്ല ബോംബയിലേയക്ക്‌ വരൂ നിങ്ങളെ ലോകം അറിയുന്ന പാട്ട്‌കാരനാകും...!!!

ഭായിയെ അറിയാവുന്ന എല്ലാവർക്കും കാര്യം അറിയാം ഭായ്‌ക്ക്‌ ഏറ്റവും വലുത്‌ കൊച്ചിയും കൊച്ചിയിലെ സൗഹ്രദവും അവർക്കായുള്ള മെഹഫിലും, കൊട്ടിപ്പാട്ടും ആയിരുന്നു....ഇവിടെ മെഹബൂബ്‌ പാടുമ്പോള്‍ ""സുഹാനി രാത്‌ ഡല്‍ ചുക്കി'' എന്ന റാഫിയുടെ തന്നെ പാട്ടിന്റെ ഈണത്തില്‍ 1951 ല്‍ മെഹബൂബ്‌ തന്റെ ആദ്യ സിനിമയായ ജീവിതനൗകയില്‍ പാടി ഹിറ്റാക്കിയട്ടുണ്ട്‌. സുഹാനി രാത്‌ ഡില്‍ ചുക്കി... മലയാളം ""അകലെ ആര്‌ കൈവിടും നീ താനെ നിന്‍ സഹായം''

പട്ടേല്‍ വലിയൊരു ധാനദർമ്മഌം അതോടപ്പം തന്നെ ചീട്ട്‌കളിഭ്രമം ഉള്ള ആളും ആയിരുന്നു. വന്‍ സമ്പത്ത്‌ ഉണ്ടായിരുന്ന പട്ടേല്‍ സേട്ട്‌ അക്കാലത്ത്‌ രാമവർമ്മ ക്ലബ്ലില്‍ ചീട്ട്‌കളിക്കാന്‍ പോകുമാിരുന്നു പലപ്പോഴും തോല്‍വി ആയിരുന്നു ഫലം. ലക്ഷള്‍ ചൂത്‌കളിയിലൂടെ ഒഴുകി പോയ്‌. പിന്നീട്‌ കടംപറഞ്ഞ്‌കളിക്കാന്‍തുടങ്ങി. ജേയ്‌ക്കബ്‌ എന്ന കച്ചവടക്കാരനാണ്‌ പലപ്പോഴും പട്ടേലിന്റെ കടങ്ങള്‍ ക്ലബ്‌കളില്‍ വീട്ടിയിരുന്നത്‌. മറ്റൊരിക്കല്‍ ചീട്ട്‌കളിയില്‍ പണം നഷടപ്പെട്ട പട്ടേല്‍ സേട്ടിന്‌ നാലരലക്ഷം രൂപ കൈയ്യില്‍ കൊടുത്ത്‌ പട്ടേല്‍ തിയേറ്റർ എഴുതിവാങ്ങുകയായിരുന്നു ജേക്കബ്‌. ജേക്കിന്റെ അപ്പഌം അനിയഌം കൂടി പാർട്ടണർഷിപ്പില്‍ പട്ടേല്‍ തിയേറ്റർ ആദ്യകാലത്ത്‌ നടത്തി പിന്നീട്‌ സിനിമ തന്നെ ഇല്ലാതെ തിയേറ്റർ വർഷങ്ങളോളം പൂട്ടിയിട്ടു. അത്‌ കഴിഞ്ഞാണ്‌ ജേക്കബ്‌ മറ്റ്‌ രണ്ട്‌പേരെയും ഒഴിവാക്കി പട്ടേല്‍ തിയേറ്റർ എന്നത്‌ ഒരു കന്‍വന്‍ഷന്‍ ഹാളാക്കി മാറ്റി മംഗലം എന്നപേരില്‍ കല്ല്യാണമണ്ഡപം തുടങ്ങി. അതികം നാള്‌ കഴിഞ്ഞില്ല അതും കുറച്ച്‌നാള്‍ കഴിഞ്ഞ്‌ പൂട്ടേണ്ടതായി വന്നു. വീണ്ടും ഈ കെട്ടിടം തോപ്പുംപടിയില്‍ അനാഥപ്രേതം കണക്കെ കാലം സാക്ഷിയായി നിന്നു

ഇതിനിടയില്‍ ഇബ്രാഹിം പട്ടേല്‍ സേട്ട്‌ എന്ന ധനാഡ്യന്‍ വന്‍ ദാരദ്രത്തിന്റെയും ദുരന്തപൂർണ്ണമായ ജീവിതത്തിലേയക്ക്‌ നയിക്കപ്പെട്ടു. ജീവിത വഴിയില്‍ മറ്റൊരു വിധിവൈപരീതം ആണ്‌ തന്റെ തന്നെ പേരിട്ട താന്‍ ദാനം നല്‍കിയ തോപ്പുംപടിയിലുള്ള പട്ടേല്‍ മാർക്കറ്റില്‍ ഇരിക്കുമ്പോള്‍ യാചകനാണ്‌ എന്ന്‌ തെറ്റ്‌ദ്ധരിച്ച്‌ പുവർഹൗസില്‍ (ദരിദ്രർക്കുള്ള താമസസ്ഥലം, ആരുമില്ലാത്തവരുടെ താമസസ്ഥലം) കൊണ്ട്‌ പോയിട്ടു ഉടന്‍ ബന്ധുക്കള്‍ ഇറക്കി കൊണ്ടുവന്നു പന്നീട്‌ അദ്ധേഹം ദുരിതപൂർണ്ണമായ ജീവിതത്തില്‍ നിന്ന്‌ , ഈ ലോകത്ത്‌ നിന്ന്‌ തന്നെ യാത്രയായി.... പലസ്ഥലങ്ങളിലായി ആയിരകണക്കിന്‌ ഏക്കർ തോട്ടങ്ങള്‍ എത്രയെത്ര വീടുകള്‍ പക്ഷെ മരിക്കുമ്പോള്‍ തന്റെ കോട്ടിന്റെ പോക്കറ്റില്‍ മുഷിഞ്ഞ ഏതാഌം കടലാസുകള്‍ മാത്രം ഉണ്ടായിരുന്നുള്ളു. വളരെ അധികം പാവങ്ങള്‍ക്ക്‌ വീടുകള്‍ വെച്ച്‌കൊടുത്ത ആ ധനാഡ്യന്‌ അവസാനം തലചായ്‌ക്കാന്‍ അലഞ്ഞ്‌തിരിയേണ്ടിവന്ന ദുരന്തം ഭീകരമാണ്‌... വിയറ്റ്‌നാം കോളനി എന്ന സിനിമയില്‍ ഇത്തരത്തിലുള്ള മൂസാസേട്ടിന്റെ കഥ സിദ്ധീക്‌ ലാല്‍ പറയുകയുണ്ടായിട്ടുണ്ട്‌. മംഗലം കല്ല്യാണമണ്ഡപവും കുറെനാള്‍ പൂട്ടികിടന്നു.

പന്നീടാണ്‌ കൊച്ചിയിലെ തന്നെ ലത്തീഫും,അദ്ധേഹത്തിന്റെ അളിയനായ ചക്കരപറമ്പ്‌ സ്വദേശിയായ അനീസും അനീസിന്റെ ബന്ധുവായ അല്‍ത്താഫും, സാദിക്കും ചേർന്ന്‌ ഈ ബില്‍ഡിങ്ങ്‌ ജേക്കബിന്റെ കൈയ്യില്‍ നിന്ന്‌ പാട്ടത്തിന്‌ ഇടുക്കുകയും ""ഹൈപ്പർ മാർക്കറ്റ്‌'' എന്ന സ്ഥാപനം തുടങ്ങുകയും ചെയ്യ്‌തു. കേരളത്തില്‍ തന്നെ ആദ്യത്തെ ഹൈപ്പർ മാർക്കറ്റ്‌ ആയിരുന്നു. മികച്ച പ്രതികരണം ആയിരുന്നു തുടക്കത്തില്‍ ജനങ്ങളില്‍ നിന്ന്‌ എല്ലാ സാധനങ്ങളും കിട്ടുന്ന ആദ്യ ""മോള്‍ '' കണ്‍സപറ്റ്‌ തോപ്പുംപടിയിലെ ഈ ഹൈപ്പർ മാർക്കറ്റ്‌ ആയിരുന്നു. അധികം നീണ്ട്‌ നിന്നില്ല സന്തോഷം, വീണ്ടും പ്രശനങ്ങള്‍ ആയ്‌ ഈ ത്തവണ പാർട്ടണർഷിപ്പ്‌ പ്രശനങ്ങള്‍ ആയിരുന്നു കാരണം പ്രശനങ്ങള്‍ വഷളായി അടിപിടിയില്‍ കലാശിച്ചു. വിണ്ടും ആ ബില്‍ഡിങ്ങ്‌ പൂട്ടിയിട്ടു പലരും പലതും പറഞ്ഞു നല്ലവനായ പട്ടേല്‍ സേട്ടിനെ പറ്റിച്ച്‌ ജേക്കബ്‌ തിയേറ്റർ തട്ടിയിടുത്തതിന്റെ ശാപമാണ്‌ ആരും അവിടെ വാഴത്തത്‌ !!

പാർട്ടണർഷിപ്പ്‌ കേസ്‌ വിധിയായി അനീസിന്റെ കൈയ്യില്‍ വീണ്ടും ഈ ബില്‍ഡിങ്ങ്‌ വന്നു അനീസ്‌, അല്‍ത്താഫ്‌, ഷാജി എന്നിവർ പാർട്ടണർഷിപ്പില്‍ വീണ്ടും പുതുക്കിപണിതു. മികച്ച ഫുഡ്‌കോർട്ട്‌ ഉള്‍പ്പെടെ മികച്ച സൗകര്യത്തോടെ നല്ലരും ഷോപ്പിങ്ങ്‌ സെന്റർ. വീണ്ടും അവസ്ഥ പഴയത്‌ തന്നെ. കാര്യങ്ങള്‍ ആവർത്തിച്ച്‌കൊണ്ടിരുന്നു. അനീസ്‌ മറ്റ്‌രണ്ട്‌പേരുടെ പാർട്ടണമ്മാരെ ഒഴിവാക്കി ഒറ്റയക്ക്‌ നടത്തി. ഇപ്പോള്‍ കാര്യങ്ങള്‍ നല്ലനിലയില്‍ നടക്കുന്നു. കൊച്ചിയിലെ തന്നെ നല്ലരു എസി കോണ്‍ഫ്രന്‍സ്‌ ഹോള്‍ മികച്ച നിലവാരത്തില്‍ കുറഞ്ഞവാടകയക്ക്‌ നല്‍കുന്നു. അതോടപ്പം സെയത്ത്‌ എന്ന മികച്ച റെസ്‌റ്റോർന്റും കൊച്ചിയിലെ മികച്ച കുഴിമന്തി കിട്ടുന്ന സ്ഥലം എന്നപേരില്‍ലാണ്‌ ഇപ്പോള്‍ ഈ ബില്‍ഡിങ്ങ്‌ അറിയപ്പെടുന്നത്‌.

പട്ടേല്‍ തിയേറ്റർ ഇന്ന്‌ മറീനമാള്‍ കണ്‍വന്‍ഷന്‍ സെന്റർ എന്നാണ്‌ അറിയപ്പെടുന്നത്‌. ഇതിന്റെ ആദ്യ ഓണറായ ഇബ്രാഹിം സേട്ട്‌ എന്ന നല്ല മഌഷ്യന്റെ ഓർമ്മകള്‍ ഓടിക്കളിക്കുന്ന ഈ ബില്‍ഡിങ്ങ്‌ കാലങ്ങളോളം തലഉയർത്തി നില്‍ക്കട്ടെ
നല്ലവനായ ഇബ്രാഹിം പട്ടേല്‍ സേട്ടിനെ ഒരു നിമിഷം സമരിക്കുന്നു...

Credit - Haris Aboo