Get Back Issues:
അഞ്ചാം വാര്‍ഷികത്തില്‍ അഞ്ച് വര്‍ഷത്തെ അധിക വാറന്റി നല്‍കി ഡാറ്റ്‌സണ്‍
Thursday|5-Jul-2018
കൊച്ചി: ( 06.07.2018) ഇന്ത്യയില്‍ തങ്ങളുടെ അഞ്ചാമത് വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഡാറ്റ്‌സണ്‍ പുതിയ ഓഫര്‍ പുറത്തിറക്കി. ഡാറ്റ്‌സണ്‍ റഡീ ഗോ, ഗോ, ഗോ പ്ലസ് മോഡലുകള്‍ക്കുള്ള വാറന്റി അഞ്ച് വര്‍ഷത്തേക്ക് അണ്‍ലിമിറ്റ് കിലോമീറ്ററിലേക്ക് ഉയര്‍ത്തി. തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കിയ ഈ ഓഫറിനെ 'പീസ് ഓഫ് മൈന്‍ഡ്'' എന്നാണ് കമ്ബനി പേരിട്ടിരിക്കുന്നത്.

പൂര്‍ണ തോതിലുള്ള ജപ്പാനിയന്‍ ടെക്‌നോളജി നല്‍കുന്നതിന് പുറമെ തങ്ങളുടെ ഉപഭോക്താക്കളോട് വില്‍പ്പനക്ക് ശേഷവും നല്ല അനുഭവങ്ങള്‍ സമ്മാനിക്കുകയാണ് ലക്ഷ്യമെന്ന് നിസാന്‍ മോട്ടോഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടര്‍ ജെറോം സൈഗോട്ട് പറഞ്ഞു. അഞ്ചുവര്‍ഷ വാറന്റിയില്‍ എഞ്ചിന്‍ സുരക്ഷയും ടെക്‌നോളജിക്കല്‍ സുരക്ഷയും ഉറപ്പാക്കും. 

എസി കംപ്രസര്‍, ഇസിയു, ഓള്‍ട്ടര്‍നേറ്റര്‍, ഷോക്ക് അബസോര്‍ബര്‍ തുടങ്ങിയവയ്ക്കും വാറന്റി ലഭിക്കും. തങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷയും വാഹനത്തിന്റെ സുരക്ഷയും മുന്നില്‍ കണ്ട് ആദ്യവര്‍ഷത്തെ ഇന്‍ഷുറന്‍സ് കമ്ബനി സൗജന്യമായി നല്‍കും.

ഗവണ്‍മെന്റ് സര്‍വീസില്‍ ഉള്ളവര്‍ക്കും പിരിഞ്ഞവര്‍ക്കും മാത്രമായി സ്‌പെഷ്യല്‍ ഓഫര്‍ നല്‍കുന്നുണ്ട്. മാത്രമല്ല ബ്രേക്ക് ഡൗണ്‍ ആകുന്ന സാഹചര്യത്തില്‍ വാഹനം അടുത്തുള്ള ഡാറ്റ്‌സണ്‍ സര്‍വീസ് സെന്ററില്‍ എത്തിക്കുക, 24X7 കസ്റ്റമര്‍ ഹെല്‍പ് ലൈന്‍, ലോസ്റ്റ് കീ അസിസ്റ്റന്‍സ്, ഫ്യുവല്‍ അസിസ്റ്റന്‍സ്, ബാറ്ററി ജമ്ബ് സ്റ്റാര്‍ട്ട് എന്നിവയും നല്‍കും.

കൂടാതെ ബ്രേക്ക് ഡൗണ്‍ സാഹചര്യങ്ങളില്‍ ഹോട്ടലും കാറും ബുക്ക് ചെയ്യാനും കമ്ബനി സൗകര്യം ഒരുക്കിയിട്ടുണ്ട്. നിസാന്റെ സര്‍വീസ് സെന്ററുകളില്‍ കസ്റ്റമേഴ്‌സിനെ ഡ്രോപ്പ് ചെയ്യുകയും കൂട്ടികൊണ്ട് വരികയും ചെയ്യും. വാഹന ഉടമകള്‍ മാറിയാലും വാറന്റി ലഭിക്കും. ഇതുവഴി പരമാവധി കസ്റ്റമര്‍ സാറ്റിസ്ഫാക്ഷനാണ് കമ്ബനി ലക്ഷ്യമിടുന്നത്.