Get Back Issues:
5000 എം.എ.എച്ച്‌​ ബാറ്ററിയിയുമായി ഷവോമി എം.​െഎ മാക്​സ്​ 3
Thursday|19-Jul-2018

ബീജിങ്​: എം.​െഎ ലൈറ്റിന്​ പിന്നാലെ മാക്​സ്​ 3 കൂടി പുറത്തിറക്കി ഷവോമി. വ്യാഴാഴ്​ച ചൈനയിലാണ്​ മാക്​സ്​ 3 ഷവോമി ഒൗദ്യോഗികമായി പുറത്തിറക്കിയത്​. ജൂലൈ 20 മുതല്‍ ഫോണ്‍ ചൈനീസ്​ വിപണിയില്‍ ലഭ്യമാകും. ​5000 എം.എ.എച്ചി​​​​െന്‍റ ബാറ്ററിയുടെ കരുത്തില്‍ ​ഷവോമി ഫോണെത്തുന്നു എന്നതാണ്​ എം.​െഎ മാക്​സ്​ 3യുടെ പ്രത്യേകത.

4ജി.ബി റാമും 64 ജി.ബി സ്​​റ്റോറേജുമുള്ള വേരിയന്‍റും 6 ജി.ബി റാമും 128 ജി.ബി സ്​റ്റോറേജുമുള്ള വേരിയന്‍റുമായിരിക്കും ഷവോമി പുറത്തിറക്കുകയിരിക്കുന്നത്​. 4 ജി.ബി റാം വേരിയന്‍റിന്​ ഏകദേശം 17,300 രൂപയും 6 ജി.ബി റാം വേരിയന്‍റിന്​ ഏകദേശം 20,400 രൂപയുമായിരിക്കും വില.

6.9 ഇഞ്ചി​​​​െന്‍റ വലിയ ഡിസ്​പ്ലേയായിരിക്കും ഷവോമി ഫോണിന്​ നല്‍കുക. ക്വാല്‍കോം സ്​നാപ്​ഡ്രാഗണ്‍ 636 എസ്​.ഒ.സി ​​പ്രൊസസറാണ്​ കരുത്ത്​ പകരുന്നത്​. 12, 5 മെഗാപിക്​സലി​​​​െന്‍റ ഇരട്ട പിന്‍കാമറകളാണ്​ ഫോണിലുണ്ടാവുക. സോണി ​െഎ.എം.എക്​സ്​ സെന്‍സര്‍ ഉപയോഗിക്കുന്നതിനാല്‍ മാക്​സ്​ 3യിലെ ചിത്രങ്ങള്‍ കൂടുതല്‍ മനോഹരമാാകുമെന്നുറപ്പാണ്​. 8 മെഗാപിക്​സലി​േന്‍റതാണ്​ മുന്‍ കാമറ. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്​ അടിസ്ഥാനമാക്കിയ മുഖം തിരിച്ചറിയുന്ന സംവിധാനം.

എ.​െഎ അടിസ്ഥാനമാക്കിയ വോയ്​സ്​ സേര്‍ച്ച്‌​ എന്നിവയെല്ലാം പുതിയ ഫോണി​​​​െന്‍റ പ്രത്യേകതകളാണ്​.