Friday|25-May-2018 കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രണ്ടുപേര്‍ക്കും നിപ വൈറസ് ബാധയില്ലെന്ന് പരിശോധന ഫലം. പേരാമ്ബ്ര സ്വദേശിയും പാത്താമുട്ടം സ്വദേശിയായ നഴ്സുമാണ് പ്രത്യേക നിരീക്ഷണത്തില്‍ ആശുപത്രിയില്‍ കഴിയുന്നത്. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രക്തസാമ്ബിളുകള്‍ ശേഖരിച്ചാണ് പരിശോധന നടത്തിയത്.
പേരാമ്ബ്ര സ്വദേശി കോട്ടയത്ത് ഒരു വിവാഹച്ചടങ്ങിനായി എത്തിയപ്പോഴാണ് പനിയും അവശതയും മൂലം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇയാള്‍ മെഡിക്കല്‍ കോളേജില്‍ പ്രത്യേകം നിരീക്ഷണത്തിലായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന നേഴ്സിനെയാണ് നിപ ബാധയെന്ന സംശയത്തില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് ഇതുവരെ 29 പേര്‍ക്ക് നിപ സ്ഥിരീകരിച്ചിട്ടുണ്ട്.