Get Back Issues:
മൊബൈല്‍ ടെക്‌നോളജി പരിശീലനം, അപേക്ഷ ക്ഷണിച്ചു
Friday|13-Jul-2018
കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ താമസിക്കുന്ന എസ്.എസ്.എല്‍.സി-യോ അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള 15നും 40നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും കെല്‍ട്രോണ്‍ മുഖേന നടപ്പിലാക്കുന്ന മൊബൈല്‍ ടെക്‌നോളജി പരിശീലന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഈ മാസം 31 ന് വൈകീട്ട് അഞ്ച് മണി. അപേക്ഷകര്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊന്നിച്ച്‌ സമര്‍പ്പിക്കേണ്ടതാണ്