Get Back Issues:

മാരകമായ PaBV-4 വൈറസ് ഇന്ത്യയിലും,പക്ഷികളെ വളർത്തുന്നവർ സൂക്ഷിക്കണം!

ഇന്ത്യയിൽ ആദ്യമായി പക്ഷികളെ ബാധിക്കുന്ന മാരക വൈറസിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്തു. പാരറ്റ്  ബോർണവൈറസ് 4 (PaBV-4) എന്ന വൈറസിനെയാണ് വെറ്ററിനറി സംഘം കണ്ടെത്തിയത്.വൈറസ് പക്ഷികളുടെ നാഡിവ്യവസ്ഥയെ ബാധിക്കുകയും ദഹന അവയങ്ങളെ പ്രവർത്തനത്തെയും ബാധിക്കുന്ന രോ​ഗമായ പ്രൊവെൻട്രിക്കുലാർ ഡിലേറ്റേഷൻ ഡിസീസിന് (PDD) കാരണമാകുമെന്ന് ​ഗുവാഹത്തിയിലെ അസം വെറ്ററിനറി ആൻഡ് ഫിഷറി യൂണിവേഴ്സിറ്റി.

2020 മുതൽ 2024 വരെയുള്ള കാലഘട്ടത്തിൽ ലൗബേർഡ്, പാരക്കീറ്റ്, ബഡ്ജി തുടങ്ങി 83 പക്ഷികളിൽ നിന്ന് സംഘം സാമ്പിളുകൾ ശേഖരിച്ചു. അസം, പശ്ചിമ ബം​ഗാൾ, കർണാടക എന്നിവിടങ്ങളിലെ പക്ഷികേന്ദ്രങ്ങളിൽ നിന്നാണ് സാമ്പിളുകൾ ശേഖരിച്ചത്. ആഫ്രിക്കൻ ​ഗ്രേ പാരറ്റ്, യെല്ലോ - കോളർ മാക്കാവു പോലുള്ള വിദേശ ഇനങ്ങളിലാണ് PDD രോ​ഗം കൂടുതലായും പിടിപ്പെടുന്നത്.

അമേരിക്ക, കാനഡ, ഇസ്രയേൽ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്ത PaBV-4 വകഭേദത്തോട് സാമ്യം പുലർത്തുന്ന വകഭേദമാണ് ഇന്ത്യയിലും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജനിതകവ്യതിയാനം സംഭവിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. നിയമപരമായും അല്ലാതെയും അതിർത്തി കടന്നെത്തുന്ന പക്ഷികളിലൂടെയാണ് രോ​ഗബാധ പകരുന്നത്. വംശനാശം സംഭവിക്കുന്ന പക്ഷികൾക്ക് ഭീഷണിയാണ് പുതിയ വൈറസ്.