Get Back Issues:

ചൈന ഭയപ്പെടും ഇന്ത്യയുടെ വാര്‍ത്താകണ്ണ് ഇന്ന് തുറക്കും: മുഹൂര്‍ത്തത്തിനായി ഐഎസ്‌ആര്‍ഒ ഒരുങ്ങി

ചൈന ഭയപ്പെടും ഇന്ത്യയുടെ വാര്‍ത്താകണ്ണ് ഇന്ന് തുറക്കും: മുഹൂര്‍ത്തത്തിനായി ഐഎസ്‌ആര്‍ഒ ഒരുങ്ങി

ഇന്ത്യയുടെ ആകാശക്കണ്ണുകളായി ജി സാറ്റ് 7 എ ഉപഗ്രഹം ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്ന്
വിക്ഷേപിയ്ക്കും. ഇന്ത്യന്‍ വ്യോമസേനയുടെ ഉപയോഗത്തിനായി മാത്രമായാണ് ജി സാറ്റ് 7 എ വിക്ഷേപിയ്ക്കുന്നത്.

ഇസ്രോ രൂപകല്‍പ്പന ചെയ്ത ഈ ഉപഗ്രഹം വ്യോമസേനയുടെ ഗ്രൗണ്ട് റഡാര്‍ സ്റ്റേഷനുകള്‍, വിവിധ വ്യോമത്താവളങ്ങള്‍, വിമാനങ്ങള്‍ എന്നിവയെ പരസ്പരം ബന്ധിപ്പിയ്ക്കുന്ന ജോലിയാവും ചെയ്യുക. അത്യന്താധുനികമായ ഈ ഉപഗ്രഹത്തിന്റെ വിക്ഷേപണം ഭാരതീയ വായുസേനയുടെ ആധുനികവല്‍ക്കരണത്തില്‍ വലിയൊരു ചുവടുവയ്പ്പാണെന്നാണ് വിലയിരുത്തല്‍

രണ്ടര ടണ്ണോളം ഭാരമുള്ള ഈ ഉപഗ്രഹം ജിഎസ്‌എല്‍വി എം.കെ II റോക്കറ്റ് ഉപയോഗിച്ചാവും വിക്ഷേപണം നടത്തുക. ശ്രീഹരിക്കോട്ടയില്‍ നിന്ന് ഡിസംബര്‍ 19നു വിക്ഷേപിയ്ക്കുന്ന ഈ ഉപഗ്രഹം ഒരു ഭൂസ്ഥിര ഉപഗ്രഹമായിരിയ്ക്കും.സുരക്ഷാ സേനകള്‍ക്കുപയോഗപ്പെടുത്താനുള്ള സൗകര്യം മിക്ക ഉപഗ്രഹങ്ങളിലുമുണ്ടെങ്കിലും സുരക്ഷാ സേനകളുടെ ഉപയോഗത്തിനായി മാത്രം വളരെക്കുറച്ച്‌ ഉപഗ്രഹങ്ങളേയുള്ളൂ. നാവികസേനയുടെ ഭാഗമായ ജി സാറ്റ് എ അതിലൊന്നാണ്.ജി സാറ്റ് 7 എ അതിന്റെ അടുത്ത പതിപ്പായാണ് രൂപകല്‍പ്പന ചെയ്തിരിയ്ക്കുന്നത്.

വിമാനങ്ങളില്‍ നിന്ന് വിമാനങ്ങളിലേക്കുള്ള വാര്‍ത്താവിനിമയം എളുപ്പമാക്കുന്നതിനായി നൂതനമായ കെ.യു ബാന്‍ഡ് സിഗ്‌നലുകളാണ് ഈ ഉപഗ്രഹ സംവിധാനത്തില്‍ ഉപയോഗിയ്ക്കുക. വ്യോമസേനയ്‌ക്കൊപ്പം നാവികസേനയും കരസേനയും ഈ ഉപഗ്രഹത്തിന്റെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തും. ഉപഗ്രഹത്തിന്റെ 70 ശതമാനത്തോളം സൗകര്യങ്ങള്‍ വായുസേനയ്ക്കായും ബാക്കി നാവികസേനയ്ക്കും കരസേനയ്ക്കും ഉപയോഗിയ്ക്കുമെന്നുമാണ് ഐ എസ് ആര്‍ ഒ അറിയിച്ചത്.

വ്യോമസേനയ്ക്കു വേണ്ടി ജിഎസ്‌എല്‍വിഎഫ് 11 റോക്കറ്റിലേറി ജി സാറ്റ് 7 എ ആകാശത്തേക്ക് കുതിയ്ക്കുമ്ബോള്‍ സാര്‍ത്ഥകമായ തിരക്കേറിയ വര്‍ഷമായ 2018 ലെ ഐ എസ് ആര്‍ ഒയുടെ അവസാനത്തെ റോക്കറ്റ് വിക്ഷേപണമായിരുക്കും ്‌അത്. 2019ല്‍ വീണ്ടും തിരക്കേറിയ പദ്ധതികളുമായി ഇസ്രോയേലിലെ ശാസ്ത്രജ്ഞര്‍ മുന്നോട്ടുപോകും. ചാന്ദ്ര പര്യവേഷണ പദ്ധതിയായ ചന്ദ്രയാന്‍ 2, ഇന്ത്യയുടെ ആദ്യ സൗര പര്യവേഷണ പദ്ധതിയായ ആദിത്യ എല്‍1 ഉള്‍പ്പെടെ ഇരുപത്തിരണ്ട് മിഷനുകളാണ് മുന്നിലുള്ളത്.